ദീപാലങ്കാരങ്ങളിലും വേണം ജാഗ്രത
തിരുവനന്തപുരം: പൊങ്കാലയോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ, താത്കാലിക വാണിജ്യ സ്റ്റാളുകൾ എന്നിവ സ്ഥാപിക്കുമ്പോൾ അപകടമൊഴിവാക്കാൻ നിർദ്ദേശങ്ങളുമായി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.എസ്.സ്മിത.
പൊതുസ്ഥലങ്ങളിൽ
1.വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ
2.കമാനങ്ങൾ, ആർച്ച്, പൂപ്പന്തൽ, വാണിജ്യസ്ഥാപനങ്ങൾ(മെറ്റാലിക്ക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച സ്റ്റാളുകൾ) മുതലായവ വൈദ്യുത ലൈനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയിൽ നിന്നും നിയമാനുസൃതമായി അകലം പാലിക്കണം
3.ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്ന വയറുകൾ കണക്ടർ ഉപയോഗിച്ച് മാത്രമേ ജോയിന്റ് ചെയ്യാൻ പാടുള്ളൂ
4.ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നീ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് ചപ്പുചവറുകൾ കത്തിക്കാൻ പാടില്ല
5.വൈദ്യുത പോസ്റ്റുകളിൽ താത്കാലിക ലൈറ്റിംഗിനായോ മറ്റുകാര്യങ്ങൾക്കോ കയറുന്നത് ഒഴിവാക്കണം
വാണിജ്യ സ്ഥാപനങ്ങളിൽ
1.താത്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ ദീപാലങ്കാര ജോലികൾ സ്വയം ചെയ്യുന്നത് ഒഴിവാക്കണം. ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരുടെ സേവനം ഉപയോഗിക്കണം
2.താത്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി മീറ്റർ ബോർഡിൽ ഇ.എൽ.സി.ബി സംവിധാനം ഉപയോഗിക്കണം
3.വൈദ്യുതി എക്സ്റ്റന്റ് ചെയ്യുമ്പോൾ ഡബിൾ ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കണം
4.ലോഹ നിർമ്മിത തൂണുകൾ,ഹാൻഡ് റേയിലുകൾ എന്നിവയിൽ ഇലുമിനേഷൻ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം
5.ഇലുമിനേഷൻ ലൈറ്റുകളുടെ നിലവാരം ഉറപ്പുവരുത്തണം
6.ത്രീപിൻ പ്ലഗ് മാത്രം ഉപയോഗിച്ച് സോക്കറ്റിൽ നിന്ന് സപ്ലൈ എടുക്കുകയും,സ്വിച്ച് ഓഫ് ചെയ്തെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സോക്കറ്റിലേക്ക് കണക്ഷൻ നൽകേണ്ടതുമാണ്