സമഗ്ര അന്വേഷണം നടത്തണം
Sunday 09 March 2025 12:05 AM IST
ചേർത്തല : വ്യാജ സാലറി സർട്ടിഫിക്കറ്റ് നിർമ്മിച്ച് വായ്പ തട്ടിപ്പ് നടത്തിയ കെ.എസ്.ടി.എ മുൻ നേതാവിനെ സംരക്ഷിക്കുവാൻ പൊലീസിന്റെമേലും വിദ്യാഭ്യാസ വകുപ്പിന്റെ മേലും കടുത്ത സമ്മർദ്ദമാണ് ഭരിക്കുന്ന പാർട്ടി നടത്തുന്നതെന്നത് കെ.പി.സി.സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ പറഞ്ഞു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജയലക്ഷ്മി അനിൽകുമാർ, ആർ. ശശിധരൻ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,സി.വി.തോമസ്,ബി.ഭാസി,വി. വിനിഷ് തുടങ്ങിയവർ സംസാരിച്ചു.