മഹിളമോർച്ച സമരം
Sunday 09 March 2025 12:58 AM IST
കൊടുങ്ങല്ലൂർ: വടക്കേനടയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മുലയൂട്ടൽ റൂം തുറന്ന് കൊടുക്കാത്തിതിൽ പ്രതിഷേധിച്ച് വനിതാ ദിനത്തിൽ മഹിള മോർച്ച പ്രതീകാത്മക മുലയൂട്ടൽ സമരം നടത്തി. ലക്ഷങ്ങൾ ചെലവാക്കി എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിർമിച്ച കെട്ടിടം തുറന്ന് കൊടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് മഹിളമോർച്ച കുറ്റപ്പെടുത്തി. ധന്യ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് രശ്മി ബാബു ഉദ്ഘടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി ദീപാരാജേന്ദ്രൻ, ശാലിനി വെങ്കിടേഷ്, വിനിത ടിങ്കു, റീന അനിൽ, റിജി ജോഷി, രമാദേവി, ജ്യോതി ലക്ഷ്മി രവി, രേഖ സൽപ്രകാശ്,തങ്കമണി, റാണി വി. പൈ എന്നിവർ നേതൃത്വം നൽകി.