കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു
Sunday 09 March 2025 10:12 AM IST
ന്യൂഡൽഹി: കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദരുടെ നിരീക്ഷണത്തിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.