കൗമുദി ടിവിക്ക് നാല് പുരസ്കാരങ്ങൾ

Sunday 09 March 2025 3:25 PM IST

തിരുവനന്തപുരം: സ്നേഹ സ്പർശം ഫൗണ്ടേഷന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷവും ധാന്യകിറ്റ് വിതരണവും പുരസ്കാര ദാന ചടങ്ങും കല്ലിയൂർ എൻ എസ് എസ് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച സീരിയൽ ആയി തിരഞ്ഞെടുത്ത കൗമുദി ടിവിയിലെ വസുധ സീരിയലിന് വേണ്ടി പ്രൊഡ്യൂസർ കിഷോർ കരമനയും വസുധ സീരിയലിലെ വസുധ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലക്ഷ്‌മി ബാലഗോപാൽ മികച്ച സീരിയൽ നായികയ്ക്കുള്ള പുരസ്‌കാരവും മെന്റലിസ്റ് വിനോദ് ശാന്തിപുരത്തിൽ നിന്നും ഏറ്റുവാങ്ങി.

മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം കൗമുദി ടിവിയിലെ മേഘ ജസ്റ്റിനും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം വസുധയിലെ അഭിനയത്തിന് സാറ റോസും ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസിൽ നിന്നും ഏറ്റുവാങ്ങി. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, സ്നേഹ സ്പർശം ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് മാധവ്, സെക്രട്ടറി ശാന്തകുമാർ, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.