ചത്താ പച്ച കൊച്ചിയിൽ
ഫോർട്ട് കൊച്ചിയിലെ അണ്ടർ ഗ്രൗണ്ട് ഡബ്ള്യു.ഡബ്ള്യു.ഇ സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ചത്താ പച്ച റിങ് ഓഫ് റൗഡീസ് മേയിൽ ചിത്രീകരണം ആരംഭിക്കും.
റസിലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്നചിത്രത്തിൽ അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആക്ഷൻ കോമഡി എന്റർടൈയ്നറായാണ് ചിത്രം ഒരുങ്ങുക. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന താരം. മാർക്കോ ഫെയിം ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജ മോഹൻ രാജ് തുടങ്ങി പാൻ ഇന്ത്യൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ ഇഹ്സാൻ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് കേരള കൗമുദി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. വിനായക് ശശികുമാറാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ: ചന്ദ്രു സെൽവരാജ്, ആക്ഷൻ: കലൈ കിങ്സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി, റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർ ഒരുങ്ങുന്നത്. പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.