ലഹരിക്കെതിരെ മുന്നറിയിപ്പുമായി അലാമിക്കളി
Monday 10 March 2025 9:50 PM IST
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാല ആൻഡ് വനിതാവേദിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് ജനമൈത്രി പോലീസുമായി സഹകരിച്ച് അലാമിക്കളി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്രാൻഡ് പരിസരത്ത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സന്തോഷ് ഒഴിഞ്ഞവളപ്പ്, പൊലീസ് അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി ടി.വി.പ്രമോദ്, സി പി.ശുഭ, വിനു വേലാശ്വരം, സലാം കേരള, പ്രസന്ന ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി സ്വാഗതവും വി.ഷിജു നന്ദിയും പറഞ്ഞു.വനിതാവേദി പ്രവർത്തകരായ സുനിഷ, ശാലിനി, ബീന, രജില, സിന്ധു, ഉഷ, സീമ, ബാലാമണി, നീതു ചന്ദ്രൻ, അഷ്മിക എന്നിവർ അലാമിക്കളിയിൽ പങ്കുചേർന്നു.