സിറിയയെ അപ്പാടെ തുടച്ചെറിഞ്ഞ നീക്കം, സ്വരം കടുപ്പിച്ച് യു.എൻ

Tuesday 11 March 2025 1:09 AM IST

സിറിയയിൽ സുരക്ഷാസേനയും മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ വിശ്വസ്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വടക്കുപടിഞ്ഞാറൻ സിറിയയിൽ മുഴുവൻ കുടുംബങ്ങളും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർവോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ തീരദേശ പ്രദേശങ്ങളിൽ സാധാരണക്കാരെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ടർക്ക് പറഞ്ഞു.