കപ്പയുംചേനയും കാച്ചിലും ഇല്ലാതാകും....
Tuesday 11 March 2025 1:12 AM IST
നാട്ടിൻപുറങ്ങളിൽ കിഴങ്ങു വർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ശല്യം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങു വർഗ കൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങു വർഗങ്ങൾക്ക് കടുത്ത ക്ഷാമമായി. ഒപ്പം വില വർദ്ധനവും. മലയോരത്ത് സമൃദ്ധമായിരുന്ന കപ്പ,ചേന,ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷിയാണ് കാട്ടുമൃഗങ്ങളെ ഭയന്ന് ഉപേക്ഷിക്കുന്നത്.