പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ ആക്രമിച്ചു; ആറ് സൈനികർ കൊല്ലപ്പെട്ടു, 450 പേരെ ബന്ദികളാക്കി

Tuesday 11 March 2025 4:53 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.

പാകിസ്ഥാൻ സൈന്യം നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച് ഒപ്പിട്ട പ്രസ്‌താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.