അന്താരാഷ്ടാ വനിതാ ദിനാഘോഷം
Tuesday 11 March 2025 9:55 PM IST
കാഞ്ഞങ്ങാട് : ആയുഷ് , ജില്ലാ ഹോമിയോ ആശുപത്രി , സീതാലയ നഗരസഭാ കുടുംബശ്രീ സംയുക്താഭിമുഖ്യത്തിൽ ടൗൺഹാളിൽ അന്താരാഷ്ടാ വനിതാ ദിനാഘോഷവും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ.എ.കെ.രേഷ്മ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ലത , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സരസ്വതി കെ.വി , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പ്രഭാവതി , കൗൺസിലർ വി.വി.ശോഭ എന്നിവർ പ്രസംഗിച്ചു ഡോ.എം.എ.നിജാ ബീവി സ്വാഗതവും ഡോ.അഞ്ജു തുരുത്തി വയലിൽ നന്ദിയും പറഞ്ഞു. അഡ്വ.എൽ.സി. ജോർജ് ഷെഫീന എന്നിവർ ക്ലാസ്സ് എടുത്തു.