നീണ്ട ആവശ്യങ്ങളുമായി കേരളം; മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു
Wednesday 12 March 2025 10:09 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബുധനാഴ്ച്ച രാവിലെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കെ.വി തോമസും ചേർന്നാണ് സ്വീകരിച്ചത്.
അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. ചർച്ച 50 മിനിട്ടോളം നീണ്ടുനിന്നു. സാമ്പത്തിക പ്രതിസന്ധി, വയനാട്, വായ്പ, വിഴിഞ്ഞം തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം.