മാദ്ധ്യമ സെമിനാർ സംഘടിപ്പിച്ചു
Thursday 13 March 2025 12:32 AM IST
കോട്ടയം : എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് നടന്ന മാദ്ധ്യമ സെമിനാറിൽ എം.വി നികേഷ് കുമാർ വിഷയം അവതരിപ്പിച്ചു. മാദ്ധ്യമധർമ്മം വർത്തമാന കാലഘട്ടത്തിൽ എന്നതായിരുന്നു വിഷയം. ഇന്ന് കോർപ്പറേറ്റുകൾ ആശയപ്രചരണത്തിനായി മാദ്ധ്യമങ്ങളെ വിലക്കെടുത്തു. അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എം.ജി.യു.ഇ.എ പ്രസിഡന്റ് കെ.ടി രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ് സുരേഷ്, ജോയിന്റ് സെക്രട്ടറി ജോസഫ് എബ്രഹാം, വൈസ് പ്രസിഡന്റ് എ.സി ഷിൻസി എന്നിവർ പങ്കെടുത്തു.