കോഴിക്കോട്ട് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ദാരുണാന്ത്യം
Wednesday 12 March 2025 4:32 PM IST
കോഴിക്കോട്: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഗിരീഷ്.
മാർച്ച് അഞ്ചിനായിരുന്നു സംഭവം. അച്ഛനും മകനുമിടയിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.