വാ​യു​ ​മ​ലി​നീ​ക​ര​ണം, അ​തി​രൂ​ക്ഷ​മാ​യ​ 20​ൽ​ 13​ഉം ഇ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങൾ

Thursday 13 March 2025 1:17 AM IST

ന്യൂ​ഡ​ൽ​ഹി​ ​:​ 2024​ൽ​ ​ലോ​ക​ത്ത് ​വാ​യു​ ​മ​ലി​നീ​ക​ര​ണം​ ​അ​തി​രൂ​ക്ഷ​മാ​യ​ 20​ൽ​ 13​ഉം​ ​ഇ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങ​ളെ​ന്ന് ​സ്വി​സ് ​എ​യ​ർ​ ​ക്വാ​ളി​റ്റി​ ​ടെ​ക്നോ​ള​ജി​ ​ക​മ്പ​നി​യാ​യ​ ​ഐ​ക്യു​ ​എ​യ​റി​ന്റെ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ട്.​മേ​ഘാ​ല​യ​-​അ​സാം​ ​അ​തി​ർ​ത്തി​യി​ലെ​ ​വ്യ​വ​സാ​യ​ ​പ​ട്ട​ണ​മാ​യ​ ​ബ​യി​ർ​നി​ഹ​ട്ടാ​ണ് ​ലോ​ക​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​വാ​യു​ ​മ​ലി​നീ​ക​ര​ണ​മു​ള്ള​ ​ന​ഗ​രം.​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​ഡ​ൽ​ഹി​ക്ക്.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മ​ലി​ന​മാ​യ​ ​ത​ല​സ്ഥാ​ന​മാ​യി​ ​ഡ​ൽ​ഹി​ ​തു​ട​രു​ക​യാ​ണ്. വാ​യു​ ​നി​ല​വാ​രം​ ​മോ​ശ​മാ​യ​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​നം​ ​ഇ​ന്ത്യ​യ്‌​ക്കാ​ണ്.​ 2023​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​മാ​യി​രു​ന്ന​ത് 2024​ൽ​ ​മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​എ​ങ്കി​ലും​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ ​നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ ​സു​ര​ക്ഷാ​ ​പ​രി​ധി​യേ​ക്കാ​ൾ​ 10​ ​മ​ട​ങ്ങി​ല​ധി​ക​മാ​ണ് ​രാ​ജ്യ​ത്തെ​ ​വാ​യു​ ​മ​ലി​നി​ക​ര​ണ​ ​തോ​ത്.​ 138​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ച​ 40,000​ൽ​പ്പ​രം​ ​എ​യ​ർ​ ​ക്വാ​ളി​റ്റി​ ​മോ​ണി​റ്റ​റിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​ഡേ​റ്റ​ ​വി​ല​യി​രു​ത്തി​യാ​ണ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്. മേ​ഘാ​ല​യ​യി​ലെ​ ​പ്ര​മു​ഖ​ ​വ്യാ​വ​സാ​യി​ക​ ​പ​ട്ട​ണ​മാ​ണ് ​ബ​യി​ർ​നി​ഹ​ട്ട്.​ ​ത്വ​രി​ത​ ​ഗ​തി​യി​ലു​ള്ള​ ​വ്യ​വ​സാ​യ​വ​ത്ക​ര​ണ​വും,​ ​പ​രി​സ്ഥി​തി​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​അ​ഭാ​വ​വു​മാ​ണ് ​ഈ​ ​ചെ​റു​പ​ട്ട​ണ​ത്തെ​ ​വാ​യു​ ​മ​ലി​നീ​ക​ര​ണ​ ​ഭൂ​പ​ട​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തി​ത്തി​ച്ച​ത്.

ശ്വാ​സം​ ​മു​ട്ടു​ന്ന ഇ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങൾ

​ ​മു​ല്ല​ൻ​പൂ​ർ​ ​-​ ​പ​ഞ്ചാ​ബ് ​ ​ഫ​രീ​ദാ​ബാ​ദ് ​-​ ​ഹ​രി​യാന ​ ​ലോ​ണി​ ​-​ ​യു.​പി ​ ​ന്യൂ​ഡ​ൽ​ഹി ​ ​ഗു​രു​ഗ്രാം​ ​-​ ​ഹ​രി​യാന ​ ​ഗം​ഗാ​ന​ഗ​ർ​ ​-​ ​രാ​ജ​സ്ഥാ​ൻ​ ​ ​ഗ്രേ​റ്റ​ർ​ ​നോ​യി​ഡ​ ​-​ ​യു.​പി ​ ​ഭി​വാ​ഡി​ ​-​ ​രാ​ജ​സ്ഥാൻ ​ ​മു​സാ​ഫ​ർ​ന​ഗ​ർ​ ​-​ ​യു.​പി​ ​ ​ഹ​നു​മാ​ൻ​ഗ​ഡ് ​-​ ​രാ​ജ​സ്ഥാൻ ​ ​നോ​യി​ഡ​ ​-​യു.​പി

സു​ര​ക്ഷി​തം ഏ​ഴ് ​രാ​ജ്യ​ങ്ങൾ

1.​ ​ഓ​സ്‌​ട്രേ​ലിയ 2.​ ​ബ​ഹാ​മ​സ് 3.​ ​ബാ​ർ​ബ​ഡോ​സ് 4.​ ​എ​സ്റ്റോ​ണിയ 5.​ ​ഗ്രേ​നാഡ 6.​ ​ഐ​സ്‌​ല​ൻ​ഡ് 7.​ ​ന്യൂ​സി​ല​ൻ​ഡ്