കെ.എസ്.ഇ.ബി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം: ഭാര്യയ്ക്കെതിരെ പരാതി

Thursday 13 March 2025 1:37 AM IST

വിഴിഞ്ഞം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഹോദരൻ പരാതി നൽകി. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറിനെ (46)ആണ് കഴിഞ്ഞ 10ന് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ യുവാവും ഭാര്യയും തമ്മിൽ ബഹളം നടന്നെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ സ്ഥിരമാണെന്നും ബിമൽകുമാറിന്റെ സഹോദരൻ മുല്ലൂർ സൈന്ധവത്തിൽ ബിനു വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.