'എലിസബത്തിന്റെ ഭർത്താവ് ഡോക്ടറാണ്,അവർ വർഷങ്ങളായി മരുന്ന് കഴിക്കുന്നു; ഞങ്ങൾ ജീവിച്ചോട്ടെ'; താക്കീതുമായി കോകില

Friday 14 March 2025 11:51 AM IST

നടൻ ബാലയുടെ മുൻപങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തി ഭാര്യ കോകില. ബാലയെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോകില ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എലിസബത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ഭാര്യ തുറന്നുപറഞ്ഞിട്ടുണ്ട്. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കോകില പ്രതികരിച്ചിരിക്കുന്നത്. എലിസബത്തിന്റെ രോഗത്തെക്കുറിച്ചുളള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും വേറെ വഴിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കോകില വീഡിയോയിൽ പറയുന്നു.

'കേരളത്തിലുളള എല്ലാവർക്കും എന്റെ നമസ്‌കാരം. പല കാര്യങ്ങൾ കാണുമ്പോൾ എനിക്ക് വലിയ സങ്കടമുണ്ടാകുന്നുണ്ട്. കാരണം ഞാനും ഒരു സ്ത്രീയാണ്. എനിക്കും നിറയെ പ്രശ്നങ്ങൾ ഉണ്ട്. നിങ്ങൾ എന്നെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എലിസബത്ത് ചേച്ചിയോടാണ് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്. കുറച്ച് സമയം മുൻപാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്. എന്നെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു ആ വീഡിയോ. ഒരു സ്ത്രീയായതിന്റെ പേരിൽ നിങ്ങൾ പല കാര്യങ്ങളും പറയുന്നുണ്ട്. എന്റെ ഭർത്താവ് അത്തരത്തിലുളള കാര്യങ്ങൾ പറഞ്ഞാൽ അത് ഞങ്ങൾക്കാണ് നാണക്കേട്.

ഞാൻ ഭർത്താവിനോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതുപോലെ നിങ്ങൾ ഒരു രജിസ്​റ്റർ വിവാഹം ചെയ്തല്ലോ. അത് ഇവരോട് പറയൂ. നിങ്ങളുടെ ആദ്യഭർത്താവ് ആരാണെന്ന് എല്ലാവരോടും പറയൂ. നിങ്ങളുടെ ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കൂ. ഒന്നര വർഷം കഴിഞ്ഞിട്ടാണ് നിങ്ങൾ എന്റെ ഭർത്താവിനെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നത്. നിങ്ങളുടെ ആദ്യവിവാഹത്തെക്കുറിച്ച് പറയാൻ എന്റെ ഭർത്താവും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ ചെയ്യുന്നതു കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല. നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കഴിക്കുന്നു. അത് ആദ്യം എല്ലാവരോടും പറയൂ. എലിസബത്ത് ചേച്ചിയുടെ ജീവിതത്തിൽ നടക്കുന്നത് ആർക്കും അറിയില്ല. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ. എല്ലാത്തിനും തെളിവുണ്ട്. ഭർത്താവ് ഇപ്പോഴും ഒരു പ്രശ്നവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.

എന്റെ ഭർത്താവും നിങ്ങളുടെ സഹോദരൻ ക്രിസ്റ്റഫറും തമ്മിലുള്ള ഫോൺ മെസേജിന്റെ സ്ക്രീൻ ഷോട്ട്, നിങ്ങൾക്കെതിരായ പൊലീസ് പരാതിയുടെ പകർപ്പ്, ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കൈയിലുണ്ട്. ഇതൊന്നും എല്ലാവരുടെയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ലായിരുന്നു. ഇനി ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയിട്ട് മറ്റ് കാര്യങ്ങൾ പറയൂ'- കോകില പറഞ്ഞു.