പച്ചമലയാളം കോഴ്‌സ് 

Saturday 15 March 2025 1:12 AM IST

കോട്ടയം:സാക്ഷരതാമിഷൻ അതോറിട്ടി നടപ്പാക്കുന്ന പച്ചമലയാളം കോഴ്‌സിലേക്ക് ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാം. മലയാളം മീഡിയത്തിൽ പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും കോഴ്‌സിന് അപേക്ഷിക്കാം. 17 വയസ് പൂർത്തിയാകണം. ഒരുവർഷമാണ് കോഴ്സ് ദൈർഘ്യം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാൻസ്ഡ് കോഴ്‌സ് എന്നിങ്ങനെയാണിത്. വിവിധ ഗ്രാമ,ബ്ലോക്ക്, നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്‌ട്രേഷൻ നടപടികൾ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ:04812302055, 9947528616, http://www.literacymissionkerala.org.