ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേ , ഒന്നാംഘട്ടം ഗതാഗതത്തിന് സജ്ജം

Saturday 15 March 2025 4:35 AM IST

ന്യൂഡൽഹി: ഡൽഹിയെയും ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പൂർത്തിയായി.ഈ മാസം ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും.നാലുഘട്ടമായാണ് നിർമ്മാണം.

ഡൽഹിയിലെ പ്രശസ്‌തമായ അക്ഷർധാം ക്ഷേത്രത്തിന് സമീപത്തായി മുംബയ് എക്‌സ്‌പ്രസ് വേയിൽ തുടങ്ങി

ഉത്തർപ്രദേശിലെ ബാഗ്പത് വരെ എത്തുന്ന 32 കിലോമീറ്റർ ദൂരമാണ് പൂർത്തിയായത് . ഇത്രയും ദൂരം സഞ്ചരിക്കാൻ ഇപ്പോൾ ഒരു മണിക്കൂറിലധികം വേണ്ടിവരും. എക്‌സ്‌പ്രസ് വേയിലൂടെ 25-30 മിനിറ്റ് മതി. ഡെറാഡൂണിന് സമീപമുള്ള ദത്ത്കലി-ആശാറോദി 3.5കിലോമീറ്റർ ദൂരത്തെ ആറുവരി പാത ഗതാഗതത്തിന് തുറന്നിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും ബാഗ്പത്, ബറാത്ത്, ഷംലി, സഹാറൻപൂർ നഗരങ്ങളെയും എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കും.

സഞ്ചരിക്കുന്ന ദൂരം അടിസ്ഥാനമാക്കി ടോൾ പിരിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് അനൗദ്യോഗിക വിവരം

ഹരിദ്വാറിലേക്ക്

ഒന്നര മണിക്കൂർ

ഡെറാഡൂണിലെത്തുന്നതിനു മുമ്പേ, എക്സ്പ്രസ് ഹൈവേയിൽ നിന്ന് ഹരിദ്വാറിലേക്ക് ആറ് വരി ഗ്രീൻഫീൽഡ് റോഡ് നിർമ്മിക്കുന്നുണ്ട്.

51 കിലോമീറ്റർ ദൈർഘ്യമുണ്ട്. 2,095 കോടി രൂപയാണ് ചെലവ്. ഡൽഹിയിൽ നിന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഹരിദ്വാറിലെത്താം. അതുവഴി ഹൃഷീകേശിലേക്കും പോകാം.

212 കി.മീ.:

ഡൽഹി-ഡെറാഡൂൺ

എക്‌സ്‌പ്രസ് വേ

5-6 മണിക്കൂർ:

നിലവിലെ

യാത്രാ സമയം

2 മണിക്കൂർ:

യാത്രാസമയം

എക്സ്പ്രസ്

ഹൈവേ

പൂർത്തിയാവുമ്പോൾ

13,000 കോടി :

നിർമ്മാണ ചെലവ്

12 കിലോമീറ്റർ

വന്യജീവി ഇടനാഴി

#ഉത്തരാഖണ്ഡിൽ ഗണേഷ‌്പൂർ-ഡെറാഡൂൺ പാതയിൽ രാജാജി ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് വന്യജീവി ഇടനാഴിയുണ്ട്.12 കിലോമീറ്ററാണ് ദൈർഘ്യം.

ചെറിയ മൃഗങ്ങൾക്ക് ആറ് അണ്ടർപാസുകളും ആനകൾക്ക് രണ്ട് അണ്ടർപാസുകളും ഉൾപ്പെടെയാണിത്.

ദത്കാലിയിൽ 1,995 കോടി രൂപ ചെലവിൽ നിർമ്മിച്ച 340 മീറ്റർ നീളമുള്ള മൂന്ന് വരി തുരങ്കമുണ്ട്.