വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം, വെളിപ്പെടുത്തി ലെച്ചു

Saturday 15 March 2025 6:33 AM IST

തിങ്കളാഴ്ച നിശ്ചയം സിനിമയിലെ ഒരൊറ്റ സീൻ മതി ഐശ്വര്യ സുരേഷ് എന്ന ലെച്ചുവിനെ ഒാർക്കാൻ. ക്ലൈമാക്സ് സീനിൽ വന്നു പൊളിച്ചടുക്കിയ ലെച്ചു ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. തന്റെ പങ്കാളിക്ക് ഒപ്പമുള്ള ചിത്രവും പങ്കുവച്ചു. എന്നാൽ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയില്ല. ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരുവർഷമാകാൻ പോകുന്നു എന്നു ലെച്ചു കുറിച്ചു. നർത്തകി, മോഡൽ എന്നീ വിലാസത്തിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ കവരാറുണ്ട്. അതീവ് ഗ്ളാമറസ് ചിത്രങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കും.