കുടുംബസുരക്ഷാനിധി വിതരണം

Saturday 15 March 2025 1:01 AM IST

അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദേവികുളം നിയോജക മണ്ഡലം മീറ്റിംഗും കുടുംബസുരക്ഷാനിധി വിതരണവും അടിമാലിയിൽ നടന്നു.സംഘടനയുടെ താഴേ തട്ടിലുള്ള പ്രവർത്തനം വിലയിരുത്തുന്നതിനും വ്യാപാര മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു നിയോജക മണ്ഡലം മീറ്റിംഗ് സംഘടിപ്പിച്ചത്.വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ആർ വിനോദ് യോഗത്തിൽ സംസാരിച്ചു.ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് സാന്റി മാത്യു അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഷിബു തെറ്റയിൽ, സാജു, ശശി, പി എം ബേബി, കെ എൻ ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബസുരക്ഷാനിധിയുടെ വിതരണവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പദ്ധതി തുക കൈമാറി.പി എം ബേബി അദ്ധ്യക്ഷത വഹിച്ചു.