ഏപ്രിൽ ഒന്നിന് ശേഷം ഊട്ടിയിലും കൊടൈക്കനാലിലേക്കും പോകുന്നവർ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

Friday 14 March 2025 11:48 PM IST

ചെ​ന്നൈ​:​ ​ഊ​ട്ടി​യി​ലേ​ക്കും​ ​കൊ​ടൈ​ക്ക​നാ​ലി​ലേ​ക്കും​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണം.​ ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണി​ത്.​ ​ഇ​വി​ടേ​ക്കു​ള്ള​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പും​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടും​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​കാ​ല​താ​മ​സം​ ​വ​രു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.​ ​വേ​ന​ൽ​ ​സീ​സ​ണി​ലെ​ ​തി​ര​ക്ക് ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഊ​ട്ടി​യി​ലേ​ക്ക് ​പ്ര​വൃ​ത്തി​ ​ദി​വ​സം​ 6,000​ ​ടൂ​റി​സ്റ്റ് ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​വാ​രാ​ന്ത്യ​ ​ദി​ന​ങ്ങ​ളി​ൽ​ 8,000​ ​വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് ​പ്ര​വേ​ശ​നം.​കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ​പ്ര​വൃ​ത്തി​ ​ദി​വ​സ​ങ്ങ​ളി​ൽ​ 4,000​ ​ടൂ​റി​സ്റ്റ് ​വാ​ഹ​ന​ങ്ങ​ളും​ ​വാ​രാ​ന്ത്യ​ങ്ങ​ളി​ൽ​ 6,000​ ​വാ​ഹ​ന​ങ്ങ​ളും​ ​മാ​ത്ര​മേ​ ​പ്ര​വേ​ശ​ന​മു​ള്ളു.​ ​സ​ർ​ക്കാ​ർ​ ​ബ​സു​ക​ളി​ലും​ ​ട്രെ​യി​നു​ക​ളി​ലും​ ​എ​ത്തു​ന്ന​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​ഇ​ത് ​ബാ​ധ​ക​മ​ല്ല.​ ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ച​ര​ക്ക് ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണം​ ​ബാ​ധ​ക​മ​ല്ല.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​ജൂ​ൺ​ ​വ​രെ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​തു​ട​ര​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.