കളക്ഷനിൽ ഒന്നാമനായി ഓഫീസർ
നെറ്റ് ഫ്ളിക്സിൽ മാർച്ച 20ന് സ്ട്രീമിംഗ്
പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രം ഓഫീസർ ഒാൺ ഡ്യൂട്ടി വിജയകരമായ നാലാം വാരത്തിലേക്ക്. ഈ വർഷം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഓഫീസർ ഒാൺ ഡ്യൂട്ടി മാറി . ലോകമെമ്പാടും ഹൗസ് ഫുൾ ഷോകളും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും നേടി മുന്നേറുന്ന ചിത്രത്തിന്റെ ആഗോള കളക്ഷൻ കഴിഞ്ഞ വാരത്തിൽ അൻപതു കോടി പിന്നിട്ടിരുന്നു. നാലാം വാരത്തിലും കേരളത്തിൽ 197 തിയേറ്ററുകളിൽ ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ഹൈദരാബാദിൽ മാത്രം അൻപതു ഷോകളാണ് ലഭിക്കുന്നത്. അതേസമയം മാർച്ച് 20ന് നെറ്റ് ഫ്ലിക് സിലൂടെ ഒാഫീസർ ഒൗൺ ഡ്യൂട്ടി സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ചിത്രം ഒ.ടി.ടിയിൽ എത്തും.
നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാഹി കബീർ രചന നിർവഹിക്കുന്നു. റോബി വർഗീസ് രാജാണ് ക്യാമറ .
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് നിർമ്മാണം. ‘ പി .ആർ . ഒ പ്രതീഷ് ശേഖർ.