അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
Saturday 15 March 2025 10:38 PM IST
കടയ്ക്കൽ: കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ വയല കോവൂർചരുവിള വീട്ടിൽ ബാബു (53) മരിച്ചു. കഴിഞ്ഞ 4ന് രാത്രി 10ന് ചരിപ്പറമ്പിലായിരുന്നു അപകടം. തിരുവാതിര ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബാബുവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോവൂർ കൃഷ്ണവിലാസത്തിൽ ബാലചന്ദ്രനും (53) സാരമായി പരിക്കേറ്റു. കടയ്ക്കൽ പൊലീസ് എത്തി ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ ബാബു ശനിയാഴ്ച വെളുപ്പിന് മരിച്ചു. ദുബായിൽ വെൽഡറായിരുന്നു. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: സ്മിത. മക്കൾ: ദേവിക, അനന്തു.