മലയോരജാഥ 19 മുതൽ 22വരെ

Sunday 16 March 2025 1:01 AM IST

തൃശൂർ: വന്യജീവി സംരക്ഷണ നിയമഭേദഗതിക്ക് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം മലയോര ജാഥയ്ക്ക് 19ന് തുടക്കമാകുമെന്ന് ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് അഞ്ചിന് കോർപറേഷൻ ഓഫീസിന് മുമ്പിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. 20ന് രാവിലെ 8.30ന് തിരുവില്വാമല ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ജാഥ ആരംഭിക്കുക. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി മാത്യു കാവുങ്കൽ, ഷാജി ആനിത്തോട്ടം, ബേബി നെല്ലിക്കുഴി എന്നിവരും പങ്കെടുത്തു.