'ലഹരി വിമുക്ത നവകേരളം ലക്ഷ്യം'
Sunday 16 March 2025 1:03 AM IST
തൃശൂർ: ലഹരി വിമുക്ത നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആർ.ബിന്ദു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊണ്ടുള്ള ഓട്ടൻതുള്ളൽ എറണാകുളം അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജയരാജ് അവതരിപ്പിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അസി. എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപൻ, അനിഷ, അസിസ്റ്റന്റ് കമ്മീഷണർ എസ്.പി.സുധീരൻ, സബ് ഇൻസ്‌പെക്ടർ പി.ജയകൃഷ്ണൻ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് വർഗീസ് എന്നിവർ പങ്കെടുത്തു.