എ.എസ്. ബാലസുബ്രഹ്മണ്യ അയ്യർ

Sunday 16 March 2025 3:47 PM IST

മൂവാറ്റുപുഴ: കാവുംപടി അഞ്ചുമുറി മഠത്തിൽ എ.എസ്. ബാലസുബ്രഹ്മണ്യ അയ്യർ (85) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാറായിരുന്നു. മൂവാറ്റുപുഴ ബ്രാഹ്മണ സമൂഹം പ്രസിഡന്റ് , മേള ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പുഴക്കരക്കാവ് ദേവസ്വം ട്രസ്റ്റ് ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: വനജ. മക്കൾ: ശ്രീമൂലനാഥൻ (എച്ച്.സി.എൽ., ചെന്നൈ), ലക്ഷ്മി (ഹയർ സെക്കൻഡറി അദ്ധ്യാപിക, പുലിയന്നൂർ). മരുമക്കൾ: വിദ്യ (ചാർട്ടേഡ് അക്കൗണ്ടന്റ്), രാജേഷ് (എൽ.ഐ.സി). സംസ്കാരം ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.