ഇൻസ്ട്രക്ടർ നിയമനം

Monday 17 March 2025 12:18 AM IST

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 23 ന് രാവിലെ 10.30 നാണ് അഭിമുഖം. ഫോൺ: 0481 2535562.