രാക്ഷസൻ ടീമിനൊപ്പം മമിത ബൈജു, ഇരണ്ടുവാനം ഫസ്റ്റ് ലുക്ക്

Monday 17 March 2025 6:15 AM IST

വിഷ്ണു വിശാലിന്റെ നായികയായി മമിത ബൈജു എത്തുന്ന ഇരണ്ടുവാനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ട് പോസ്റ്ററാണ് പുറത്തിറങ്ങിയത്. രാംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളിയായ ദിബു തനെനാൻ തോമസ് സംഗീതം ഒരുക്കുന്നു.

തമിഴിലെ പ്രശസ്ത ബാനറായ സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ ആണ് നിർമ്മാണം. 2018 ൽ റിലീസ് ചെയ്ത രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് സൈക്കോ ത്രില്ലർ ചിത്രത്തിനുശേഷം ഇൗ ടീം വീണ്ടും ഒരുമിക്കുകയാണ്. റൊമാന്റിക് ചിത്രമാണ്ഇ രണ്ടുവാനം. ഛായാഗ്രഹണം ദിനേശ് കെ. ബാബു, എഡിറ്റിംഗ് സാൻ ലോകേഷ്, കലാസംവിധാനം എ. ഗോപി ആനന്ദ്. അതേസമയം തമിഴിൽ മമിത ബൈജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ജി.വി. പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. വിജയ് ചിത്രം ജനനായകനിലും മമിത അഭിനയിച്ചു.