ബഡ്ജറ്റും ഹിറ്റ്, തമിഴും ഹിറ്റ്:സ്റ്റാലിൻ

Monday 17 March 2025 12:49 AM IST

ചെന്നൈ: സംസ്ഥാന ബഡ്ജറ്റ് ലോ​ഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ് എന്നായിരുന്നു പ്രതികരണം. തമിഴ് ഇഷ്ടമില്ലാത്തവരാണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നതെന്നും പറഞ്ഞു. കേന്ദ്രവിഹിതം തരാത്ത ധനമന്ത്രിയാണ് തമിഴ്നാടിനെ വിമർശിക്കുന്നത്. നിർമ്മല സീതാരാമൻ തന്നെ തമിഴിലെ ‘രൂ ‘ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു ഉങ്കളിൽ ഒരുവൻ പരിപാടിയിൽ ആണ്‌ സ്റ്റാലിന്റെ പരാമർശം.