ഭർത്താവിനൊപ്പം കിടക്കണം, ഭൂമിയടക്കം തരാം; ആവശ്യം നിരസിച്ച ജോലിക്കാരിയോട് യുവതി ചെയ്തത്

Tuesday 18 March 2025 12:17 PM IST

ലഖ്‌നൗ: വീട്ടുജോലിക്കാരിയെ ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സംഭവത്തിൽ യുവതിക്കായി തെരച്ചിൽ. ഗൊരഖ്പൂരിലെ ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുശിനഗർ സ്വദേശിനിയാണ് പരാതിക്കാരി.

കേസിലെ പ്രതിയായ ബ്രിജ്പാൽ സിംഗ് പതിനായിരം രൂപ നൽകുമെന്ന് പറഞ്ഞാണ് പരാതിക്കാരിയെ ജോലിക്കെടുത്തത്. ഇയാൾക്കും ഭാര്യ സോണിയ സിംഗിനും മക്കളില്ല. അടുത്തിടെ സോണിയ സിംഗ് അസാധാരണമായ ഒരു ആവശ്യവുമായി ജോലിക്കാരിയെ സമീപിച്ചു.

തനിക്ക് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് സോണിയ വീട്ടുജോലിക്കാരിയോട് പറഞ്ഞു. ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാകണമെന്നും കുഞ്ഞിനെ നൽകിയാൽ ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്തു. ജോലിക്കാരി ആവശ്യം നിരസിച്ചെങ്കിലും സോണിയ പിന്മാറിയില്ല.

ഒരു രാത്രി, സോണിയ മദ്യലഹരിയിൽ ജോലിക്കാരിയുടെ മുറിയിൽ കയറിവന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബലംപ്രയോഗിച്ച് ജോലിക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവിനെ നിർബന്ധിച്ചു. ഭൂമി കൂടാതെ ഫ്ളാറ്റ് അടക്കമുള്ള കാര്യങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നിട്ടും ജോലിക്കാരി വിസമ്മതിച്ചപ്പോൾ, സോണിയ ബ്ലാക്ക് മെയിൽ ചെയ്യാനായി ചില വീഡിയോകൾ ചിത്രീകരിച്ചു. ബന്ദിയാക്കി തുടർച്ചയായി പീഡനത്തിനിരയാക്കി. ഈ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 2024 ജൂണിലാണ് സംഭവം നടന്നതെന്ന് സിറ്റി എസ് പി അഭിനവ് ത്യാഗി സ്ഥിരീകരിച്ചു. ബ്രിജ്പാൽ സിംഗിനും സോണിയ സിംഗിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇരുവരെയും പിടികൂടുന്നവർക്ക് 10,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.