ലഹരിക്കെതിരെ ബൈക്ക് റാലി

Wednesday 19 March 2025 2:56 AM IST

ആറ്റിങ്ങൽ: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി. കിഴക്കേനാലുമുക്ക് ജംഗ്ഷനിൽ രാധാകൃഷ്ണൻ കുന്നുംപുറം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എം.ഷിബു അദ്ധ്യക്ഷത വഹിച്ചു.യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ സംസാരിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളും സന്ദർശിക്കുന്ന ജാഥ മാനവീയം വീഥിയിൽ സമാപിക്കും. സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.