റമദാൻ റിലീഫ് വിതരണം
Wednesday 19 March 2025 2:57 AM IST
മുടപുരം : മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി അങ്കണത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി.പ്രസിഡന്റ് എം.റഹീമിന്റെ അദ്ധ്യക്ഷതയിൽ ഇമാം നൗഫൽ അസ്ലമി ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ.നൗഷാദ് സ്വാഗതം പറഞ്ഞു.മൂലട്ടം മുസ്ലിം മാഹിൻ ആൽകാശിഫി,ശാസ്തവട്ടം മു അസ്ലിം അൻസാർ ,ജൗഹരി ,മുൻ ജമാഅത്ത് പ്രസിഡന്റ് അലിയാര് കുഞ്ഞ് ,കമ്മിറ്റി അംഗങ്ങളായ എ.ആർ ഷാജി ,സുജു മുദീൻ ,മു അദീൻ ,സൈനുദീൻ,ജോയിന്റ് സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.