ലഹരിമുക്ത ബോധവത്കരണ ക്ലാസ്
Wednesday 19 March 2025 2:59 AM IST
കല്ലമ്പലം: ആനകുന്നം കലാപോഷിണി വായനശാലയും നെഹ്‌റു യുവകേന്ദ്ര തിരുവനന്തപുരവും സംയുക്തമായി ലഹരി മുക്‌ത ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.എക്സൈസ് സി.ഐ എസ്.അനിൽകുമാർ ക്ലാസെടുത്തു.മടവൂർ എൽ.പി സ്കൂളിലെ കുട്ടികൾ കളിവണ്ടി എന്ന നാടകം അവതരിപ്പിച്ചു.
ആനകുന്നം കലാപോഷിണി വായനശാലയെ ഹരിത വായനശാലയാക്കി വർക്കല ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.സുനിൽകുമാർ പ്രഖ്യാപിച്ചു.ശ്രീങ്ക് രാധാകൃഷ്ണൻ,വാർഡ് മെമ്പർ മോഹൻദാസ്,ആർ.ഉണ്ണികൃഷ്ണൻ,അശ്വതി,എസ്.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.