ആസ്ഥാന മന്ദിരോദ്ഘാടനവും സാംസ്കാരിക സമ്മേളനവും
തിരുവനന്തപുരം: ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെ (എസ്.ബി.ആ.എ) പണിതീർത്ത ആസ്ഥാന മന്ദിരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം തിരക്കഥാകൃത്ത് വിനു കിരിയത്ത് ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ഗിരിജാരാജപ്പൻ സ്വാഗതവും,കെട്ടിടനിർമ്മാണ കമ്മിറ്റി കൺവീനർ എം.രഘുനാഥൻ നായർ റിപ്പോർട്ടും അവതരിപ്പിച്ചു. കൗൺസിലർ സി.ഗായത്രിദേവി മുഖ്യ പ്രഭാഷണവും, ആചാര്യൻ കരിയം സോമശേഖർ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ മുഖ്യാതിഥിയായി. ചെമ്പഴന്തി എസ്.സി.ബി പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ,ട്രഷറർ കെ.കെ.ശ്രീനിവാസൻ,ബി.രാജീവൻനായർ,ജഗനാഥൻ പാലാഴി,സി.ബാബു,സി.സുദർശനൻ,ടി.അശോക് കുമാർ, അഡ്വ.വിപിൻരാജ്,ടി.രാജ്മോഹൻ, എൽ.ശ്രീലേഖ്,സൗമ്യ ബിജു,രഞ്ജിനി സുരേഷ്,ദീപ സുഭാഷ്,ബിനു.പി.ആർ എന്നിവർ സംസാരിച്ചു.