കഞ്ചാവ് കേസിലെ പ്രതികൾക്ക് 3വർഷം തടവ്
Wednesday 19 March 2025 5:16 AM IST
തിരുവനന്തപുരം : വില്പനയ്ക്കായി ഒന്നേകാൽ കിലോ കഞ്ചാവ് കൈവശം വച്ച കേസിൽ കരിമഠം കോളനി സ്വദേശികളായ മാരിയപ്പൻ, ഫിറോസ്ഖാൻ എന്ന ഉമ്മർ എന്നിവരെ കോടതി മൂന്ന് വർഷം കഠിന തടവിനും 20,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.അഞ്ചാം അഡിഷണൽ സെഷൻസ് ജഡ്ജി സിജു ഷേഖാണ് ശിക്ഷിച്ചത്.വില്പനയ്ക്കായി ഓട്ടോറിക്ഷിയിലെത്തിച്ച കഞ്ചാവ് വാമനപുരം എക്‌സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവുമാണ് പിടികൂടിയത്. 2013 സെപ്തംബർ അഞ്ചിന് വൈകിട്ട് 6.50 നാണ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം വച്ച് പ്രതികൾ കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.