ആർ.എസ്.പി ജനസദസ്
Wednesday 19 March 2025 2:05 AM IST
തിരുവനന്തപുരം :പുഞ്ചക്കരി,തിരുവല്ലം വാർഡുകളിലെ ആർ.എസ്.പി ജനസദസ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എസ്. സനൽകുമാർ,വി.ശ്രീകുമാരൻ നായർ, ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ചന്ദ്രബാബു,പി.ശ്യാമള എന്നിവർ സംസാരിച്ചു. നേമം മണ്ഡലം സെക്രട്ടറി തിരുവല്ലം മോഹനൻ സ്വാഗതവും തിരുവല്ലം ലോക്കൽ സെക്രട്ടറി ഷെഫീർ കുമിളി നന്ദിയും പറഞ്ഞു.