അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു
Tuesday 18 March 2025 8:55 PM IST
കൊച്ചി: ട്രെയിൻ തട്ടിയനിലയിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ മരിച്ചു. ഇന്നലെ രാവിലെ ഇടപ്പള്ളി ഭാഗത്താണ് ഒരാളെ ട്രെയിൻതട്ടിയ നിലയിൽ കണ്ടെന്ന് റെയിൽവേ പൊലീസിന് വിവരം ലഭിച്ചത്. കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 45 വയസ് പ്രായംതോന്നിക്കും. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.