വിജയ് സേതുപതിയുടെ 'എയ്‌സ്‌' വീഡിയോ ഗാനം

Wednesday 19 March 2025 6:00 AM IST

മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. "ഉരുഗുദു ഉരുഗുദു" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ഈണം പകർന്നത് ജസ്റ്റിൻ പ്രഭാകരനും ആലാപനം ശ്രേയ ഘോഷാലും കപിൽ കപിലനും ചേർന്നാണ്. താമരയ് ആണ് വരികൾ രചിച്ചത്. രുക്മിണി വസന്ത് ആണ് നായിക, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രത്തിൽ 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്,എഡിറ്റർ- ഫെന്നി ഒലിവർ, കലാസംവിധാനം- എ കെ മുത്തു. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ ആണ് നിർമ്മാണം. പി.ആർ. ഒ- ശബരി.