അഭിലാഷിന്റെ ഷെറിന്റെയും പറയാത്ത പ്രണയം
അഭിലാഷം ട്രെയിലർ മനസിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിന്റെയും അവന്റെ മനസിൽ നിറഞ്ഞുനിന്ന ഷെറിന്റെയും മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന അഭിലാഷം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
അഭിലാഷ്, ഷെറിൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പും, തൻവി റാമുമാണ്.മലബാറിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ നാട്ടിൻപുറത്തിന്റെ സന്ദന്ദര്യവും, ഗൃഹാതുരത്വവും നൽകി ഒരുക്കുന്ന ചിത്രം ഷംസു സെയ്ബ സംവിധാനം ചെയ്യുന്നു.അർജുൻ അശോകൻ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ, നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് മറ്റ് താരങ്ങൾ.ജനിത് കാച്ചപ്പിള്ളി തിരക്കഥ രചിക്കുന്നു. ഛായാഗ്രഹണം -സജാദ് കാക്കു, സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഈദ് പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് 29ന് റിലീസ് ചെയ്യും.പി.ആർ. ഒ വാഴൂർ ജോസ്, ശബരി.