മെഡിക്കൽ ക്രൈം ത്രില്ലർ ട്രോമ 21ന്
Wednesday 19 March 2025 6:03 AM IST
വിക്രം വേദ, സൂരറൈ പോട്രു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ട്രോമ മാർച്ച് 21ന് തിയേറ്രറിൽ.തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാന്ദിനി തമിഴരസൻ, ആനന്ദ് നാഗ്, മാരിമുത്തു, നിഴല്ഗൽ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അജിത്ആത് ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എസ്. രാജ് പ്രതാപ് ആണ് സംഗീതം.
ട്രം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ എസ് . ഉമ മഹേശ്വരി ആണ് നിർമ്മാണം കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്ന് സ്വന്തമാക്കി . പി. ആർ.ഒ : പി.ശിവപ്രസാദ്