പരാതി നൽകിയിട്ടും ഫലമുണ്ടായില്ല
Wednesday 19 March 2025 2:21 AM IST
തിരുവനന്തപുരം: ആയിരത്തോളം ജീവനക്കാരും അതിലിരട്ടിയോളം പൊതുജനങ്ങളും നിത്യേനയെത്തുന്ന കളക്ടറേറ്റിൽ നാല് കൂറ്റൻ തേനീച്ചക്കൂടുകളാണ് കൂടുകെട്ടിയിരിക്കുന്നത്. ജീവനക്കാർ ഇതുസംബന്ധിച്ച് പലവട്ടം മുന്നറിയിപ്പ് കൊടുത്തിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.
തേനീച്ചക്കൂടുകൾ നശിപ്പിക്കാൻ ഇന്നുതന്നെ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ അനുകുമാരി അറിയിച്ചു.