കേരള കോൺഗ്രസ് (എം) മലയോര ജാഥ ഇന്ന്

Tuesday 18 March 2025 9:29 PM IST

കാഞ്ഞങ്ങാട്: 1972ലെ കേന്ദ്ര വനനിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ബന്തടുക്കയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് മലയോര ജാഥ നടത്തും. ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ ഈ മാസം 27 ന് നടത്തുന്ന പാർലിമെന്റ് മാർച്ചിന്റെ ഭാഗമായാണ് ജില്ലകളിൽ മലയോര മേഖല കേന്ദ്രീകരിച്ച് ജാഥ നടത്തുന്നത്.വന്യ മൃഗ ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നാവശ്യമുന്നയിച്ച് നടത്തുന്ന ജാഥ ഇന്ന് രാവിലെ 10ന് ബന്തടുക്കയിൽ സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ബന്തടുക്ക, മാലക്കല്ല്, മാലോം, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെള്ളരികുണ്ടിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി ഷിനോജ് ചാക്കോ , ജോയി മൈക്കിൾ, ബിജു തുളുശ്ശേരി എന്നിവർ പങ്കെടുത്തു.