യു .ബി.എം.സി സ്‌കൂളിൽ ടോയ്‌ലറ്റ്  സമുച്ചയം

Tuesday 18 March 2025 9:33 PM IST

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് യു.ബി.എം ചർച്ച് എ.എൽ.പി സ്‌കൂളിൽ നഗരസഭ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം അനുവദിച്ച് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെയും പഠനോത്സവത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ നിഷാന്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പ്രഭാവതി, കെ.വി സരസ്വതി, കെ അനീശൻ, കൗൺസിലർമാരായ രവിന്ദ്രൻ പുതുക്കൈ, കെ.വി.സുശീല, ഹോസ്ദുർഗ് ബി.പി.സി ഡോ.കെ.വി.രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റുമാരായ അശോകൻ കല്ല് വളപ്പിൽ, പി.വി.ജയരാജ്യ, മദർ പി.ടി.എ പ്രസിഡന്റ് സി നീതു, സീനിയർ അസിസ്റ്റൻസ് വി.കെ ബിനു, എസ്.ആർ.ജി കൺവീനർ വി.സൗമ്യ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യപകൻ എം.ടി.രാജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.