ആർ.ജെ.ഡി ജില്ലാ നേതൃയോഗം

Tuesday 18 March 2025 9:35 PM IST

കാഞ്ഞങ്ങാട് :റേഷൻ കടയിൽ അരിയുടെ വില വർധിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് ചർച്ച ചെയ്ത് സമരം അവസാനിപ്പിക്കുവാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ആർ.ജെ.ഡി.കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 12, 13, തീയ്യതികളിൽ രണ്ടു ദിവസത്തെ ജില്ലാതല ജാഥ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പാടി, പനങ്കാവ് കൃഷണൻ, ഇ.വി.ഗണേശൻ, എം.ജെ.ജോയി, വി.വി.പുരുഷോത്തമൻ ,അഡ്വ.എം.രമാദേവി, പി.വി.തമ്പാൻ, പി.പി.രാജൻ, പ്രജീഷ് പാലക്കാൽ, വി.വി.വിജയൻ, ഇ.ബാലകൃഷ്ണൻ, എം.മനു, രമേശൻ കാര്യത്ത്, ടി.വി.ഷീജ, എം.മായാകുമാരി, കെ.വി.ശശി, ഗിരീഷ് കുന്നത്ത്, യു.ജയപ്രകാശ് , മോഹനൻ കാനായി, എം.വിജയൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.