വലിയപറമ്പിന് 23.62കോടിയുടെ ബഡ്ജറ്റ്

Tuesday 18 March 2025 9:41 PM IST

തൃക്കരിപ്പൂർ: കൃഷി, ഉൽപ്പാദന മേഖലയടക്കം ഊന്നൽ നൽകി 23,62,51625 രൂപ വരവും 23,72,46265 രൂപ ചെലവും 8,61640 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ച് വലിയപറമ്പ് ഗ്രാമപഞ്ചായത്ത്. ഭവനരഹിതർക്കായി വാസയോഗ്യമായ വീട് നിർമ്മിക്കുന്നതിനായി 2,1200000 രൂപ വകയിരുത്തിയിട്ടുണ്ട്. ആർദ്ദം, ലൈഫ്, ഹരിത കേരളം, വിദ്യാകിരണം എന്നി പദ്ധതികളൾക്കു ഏറെ പരിഗണന നൽകിയിട്ടുണ്ട്. പശ്ചാത്തല വികസനത്തോടൊപ്പം ഇടയിലക്കാട് ബണ്ട്, മാടക്കാൽ ബണ്ട് , വലിയപറമ്പ് പാലം എന്നിവിടങ്ങളിൽ അലങ്കാര വെളിച്ചമടക്കമൊരുക്കുന്നതിനുംതുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമളയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് വി.വി. സജീവൻ അദ്ധ്യക്ഷത വന്നിച്ചു സി ദേവരാജൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഖാദർ പാണ്ഡ്യാല, കെ.മനോഹരൻ, ഇ.കെ.മല്ലിക , എം.ടി. ബുഷറ, താജുന്നീസ,ഹസീന, കെ. അജിത, പി.കെ.സുമതി, വി.മധു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് സ്വാഗതവും, അക്കൗണ്ടന്റ് സീന നന്ദിയും പറഞ്ഞു.