ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയെ വെറുതെ വിട്ടു
Wednesday 19 March 2025 1:04 AM IST
ആലപ്പുഴ:ആരോഗ്യപ്രവർത്തകരെ ആക്രമിച്ചെച്ചെന്ന കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വെറുതെ വിട്ടു.കൊവിഡ് കാലയളവിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെയും ആശാവർക്കറുടെയും കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തിരുവമ്പാടി സ്വദേശി അഫ്സലിനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഷാന ബീഗം വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ പി.എ. സമീർ, ശ്രീജേഷ് ബോൺസലെ, അമ്മു സത്യൻ, നവ്യലക്ഷ്മി, ഗായത്രി വിനോദ് എന്നിവർ ഹാജരായി.