പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി ഇട്ടതിന് ബെവ്കോ ഔട്ട്‌ലെറ്റിന് 5000 രൂപ പിഴ
Wednesday 19 March 2025 1:05 AM IST
ആലപ്പുഴ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക്, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി പരിധിയിൽ നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ ബെവ്കോയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാൻ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ശുപാർശ ചെയ്തു. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി 31ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും ജില്ലാ ഇന്റേൺ വിജിലൻസും ചേർന്ന് പരിശോധന നടത്തിയത്. 17 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തിന് ചെങ്ങന്നൂർ ബെവ്കോയ്ക്ക് പിഴ ചുമത്തിയത്.