സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന് തുടക്കം

Thursday 20 March 2025 1:12 AM IST

അ​മ്പ​ല​പ്പു​ഴ : അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്‌റ്റേ​ഷ​നിൽ കു​ടും​ബ​ശ്രീ സ്‌നേ​ഹി​ത ജെൻ​ഡർ ഹെൽ​പ് ഡെ​സ്‌കി​ന് തു​ട​ക്ക​മാ​യി. എ​ച്ച്. സ​ലാം എം. എൽ. എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ശോ​ഭ ബാ​ലൻ , കു​ടും​ബ​ശ്രീ മി​ഷൻ ജി​ല്ലാ കോർ​ഡി​നേ​റ്റർ എ​സ്. ര​ഞ്ജി​ത്ത് , അ​മ്പ​ല​പ്പു​ഴ ഡിവൈ.എസ്.പി കെ.എൻ.രാ​ജേ​ഷ് , ഇൻ​സ്പെക്ടർ എം.പ്ര​തീ​ഷ് കു​മാർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.അ​നി​ത , ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.നി​ഷ​മോൾ, സി.ഡി.എ​സ് ചെ​യർ​പേ​ഴ്സൺ രാ​ധ ഓ​മ​ന​ക്കു​ട്ടൻ , സ്‌നേ​ഹി​ത ക​മ്യൂ​ണി​റ്റി കൗൺ​സി​ലർ മും​താ​സ്, വു​മൺ ഫെ​സി​ലി​റ്റേ​റ്റർ ശ്രീ​ജ ജി.നാ​യർ , പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ, കു​ടും​ബ​ശ്രീ പ്ര​വർ​ത്ത​കർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.