ബെന്നി രക്തസാക്ഷിത്വ വാർഷിക ദിനാചരണം
Wednesday 19 March 2025 3:15 AM IST
മുഹമ്മ: സി.പി.എം മാരാരിക്കുളം മുൻ ഏരിയ കമ്മിറ്റി അംഗം ബെന്നിയുടെ ( സി.ജി.ഫ്രാൻസിസ് ) രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ലെപ്രസി ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും ജനത മാർക്കറ്റിൽ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഡി. മഹീന്ദ്രൻ, കെ.ജി.രാജേശ്വരി, എസ്.രാധാകൃഷ്ണൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി പി.രഘുനാഥ്, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി. സലിം തുടങ്ങിയവർ പങ്കെടുത്തു.